കെ.സി.എസിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 
Mumbai

കെ.സി.എസിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Ardra Gopakumar

റായ്ഗഡ്: കെ.സി.എസിന്‍റെ നേതൃത്വത്തിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8:30ന് ഓഫിസ് അങ്കണത്തിൽ വച്ച് കെ.സി.എസ് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ നോർക്ക സെക്രട്ടറി ഷമീം ഖാൻ, മഹാരാഷ്ട്ര ജീവൻ പ്രാധികരൺ (പൻവേൽ ഡിവിഷൻ) എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ.വി.പാട്ടീൽ, കട്താലെ എന്നിവർ ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ശേഷം വയനാട്ടിൽ ഉണ്ടായ പ്രളയക്കെടുതി മൂലം മരണപ്പെട്ടവർക്കും, രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച ധീര ജവാന്മാർക്കും, മരണപ്പെട്ട മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് കെ.വി.പാട്ടിൽ കട്താലെ,ഷമിം ഖാൻ എന്നിവർക്ക് സെക്രട്ടറി മുരളി കെ.നായർ, ട്രഷറർ സാജൻ.പി.ചാണ്ടി, കൺവീനർ അനിൽ കുമാർ പിള്ള എന്നിവർ ബൊക്കെ നൽകി ആദരിച്ചു. ചടങ്ങിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും കെ.സി.എസ്. സെക്രട്ടറി മുരളി കെ.നായർ സ്വാഗതം ആശംസിച്ചു. നോർക്ക സെക്രട്ടറി ഷമീം ഖാൻ, കെ.വി.പട്ടീൽ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെ.സി.എസ്. ജോയിന്‍റ് ട്രഷറർ ഒ.സി.അലക്സാണ്ടർ കെ.സി.എസ്സിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

തുടർന്ന് മാധ്യമ പ്രവർത്തകനായ പെരുമൺ ഗോപാലകൃഷ്ണന്‍റെ മരണമെത്തുന്ന നേരം അഥവാ കൊറോണ ആൽബം എന്ന പുസ്തകം വിതരണം ചെയ്തു. ശേഷം ചടങ്ങിൽ സാന്നിഹിതരായിരുന്നവർക്കെല്ലാം മിഠായി വിതരണവും, ചായ സത്കാരവും നടത്തി.കെ.സി.എസ് അംഗങ്ങളും, മറ്റുള്ളവരുമായി ഏകദേശം നൂറിൽപരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.എല്ലാവർക്കും കൺവീനർ അനിൽ കുമാർ പിള്ള നന്ദി രേഖപ്പെടുത്തി.

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി