Mumbai

ഷിൻഡെ-ഫഡ്‌നാവിസ് മുംബൈക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ  മുംബൈക്കാരുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ 2 ലൈനുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംബൈ മെട്രോയുടെ 2 ലൈനുകൾ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. മുംബൈ വിമാനത്താവളത്തിൽ 4.40 ന് ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവർണർ ഭഗത് സിംഗ് കോഷിയാരി, മറ്റ് ബിജെപി-ഷിൻഡെ വിഭാഗം നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

ചടങ്ങിനിടെ, മെട്രോ 2 ലൈനുകളുടെ ഉദ്ഘാടനത്തിന് ശേഷം, 7 മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ, മുംബൈയിലെ റോഡ് കോൺക്രീറ്റൈസേഷൻ പദ്ധതി, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്‍റെ പുനർവികസനം എന്നിവയ്ക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.

പാകിസ്ഥാനിൽ വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്