മഴക്കാറ് മൂടിയ മുംബൈ മറൈൻ ഡ്രൈവിലെ ആകാശം. 
Mumbai

മഴക്കുറവിന്‍റെ റെക്കോഡിനടുത്ത് മുംബൈ

ഓഗസ്റ്റിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം 2023 ആകാമെന്ന് ആശങ്ക

MV Desk

മുംബൈ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ മുംബൈ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരത്തിൽ ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മഴ വെറും 41.3 മില്ലീമീറ്ററാണ്. ഈ മാസം 1 മുതൽ 21 വരെയുള്ള കണക്കു പ്രകാരമാണിത്.

ഇതിനു മുമ്പ് 1972 ലാണ് ഓഗസ്റ്റ് മാസത്തിൽ മഴ ഇത്രയും കുറഞ്ഞതെന്ന് കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള സുഷമ നായർ മെട്രൊ വാർത്തയോടു പറഞ്ഞു.

1972 ഇൽ 108.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചതെന്നും, അടുത്ത ദിവസങ്ങളിലും മഴ ലഭിക്കാതിരുന്നാൽ ഓഗസ്റ്റിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷമായി 2023 മാറുമെന്നും അവർ കൂട്ടിച്ചേർത്തു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ