പ്രളയ സമാനമായ നിലയിലേക്കാണ് നഗരം നീങ്ങുന്നത്

 
Mumbai

മുംബൈയിൽ അതീവ ജാഗ്രത; റെഡ് അലര്‍ട്ട് തുടരുന്നു

24 മണിക്കൂറിനിടെ പെയ്തത് 300 മില്ലീമീറ്റര്‍ മഴ

Mumbai Correspondent

മുംബൈ: മുംബൈ നഗരത്തിലും സമീപജില്ലകളിലും മഴ തുടരുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ 1000 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തിറങ്ങിയത്. ജൂലൈ മാസം ലഭിക്കേണ്ട മഴയുടെ 80 ശതമാനവും ഈ 5 ദിവസത്തിനുള്ളില്‍ ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ പ്രളയ സമാനമായ നിലയിലേക്കാണ് നഗരം നീങ്ങുന്നത്.മുംബൈ,താനെ, പാല്‍ഘര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും വിമാന സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ 300 മില്ലീമീറ്റര്‍ മഴ പെയ്തതായും ബിഎംസി അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ 10000ല്‍ അധികം ബിഎംസി ഉദ്യോഗസ്ഥരെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിന്യസിച്ചിട്ടുണ്ട്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു