Mumbai

വിമാനത്തിലെ ടോയ്‌ലറ്റിൽ പുക വലിച്ചതിന് മുംബൈയിൽ യുവാവ് അറസ്റ്റിൽ

ഒമാൻ എയർലൈൻസിൻ്റെ വിമാനത്തിലായിരുന്നു റിസ്‌വി യാത്ര ചെയ്തിരുന്നത്

മുംബൈ: മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനത്തിൻ്റെ ടോയ്‌ലറ്റിൽ നിന്ന് പുകവലിച്ച 27 കാരനെ സഹാർ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ കബീർ റിസ്‌വിയാണ് അറസ്റ്റിലായത്. ഒമാൻ എയർലൈൻസിൻ്റെ വിമാനത്തിലായിരുന്നു റിസ്‌വി യാത്ര ചെയ്തിരുന്നത്.

വ്യാഴാഴ്ച രാവിലെ 6.45 ഓടെ വിമാനം ലാൻഡ് ചെയ്ത ശേഷം റിസ്‌വിയെ സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറിയതായി എഫ്‌ഐആറിൽ പറയുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്ന് ഒരു ലൈറ്ററും നാല് സിഗരറ്റ് പാക്കറ്റുകളും കണ്ടെടുത്തു. പുകവലിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്