മുത്തപ്പന്‍ വെള്ളാട്ടവും ഗുളികന്‍ വെള്ളാട്ടവും
വസായ്: വസായ് സനാതന ധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 ന് ഞായറാഴ്ച വസായ് വിശാല്‍നഗര്‍ മുനിസിപ്പല്‍ ഹാളില്‍ മുത്തപ്പന്‍ വെള്ളാട്ടവും ഗുളികന്‍ വെള്ളാട്ടവും നടത്തുന്നു. രാവിലെ 6ന് ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം 11 മണിക്ക് മുത്തപ്പന്‍ മലയിറക്കല്‍ കര്‍മം ഉച്ചയ്ക്ക് ഒന്നിന് അന്നദാനം രണ്ടിന് ഗുളികന്‍ വെള്ളാട്ടം.
വൈകിട്ട് 4ന് മുത്തപ്പന്‍ വെള്ളാട്ടം തുടര്‍ന്ന് ദര്‍ശനം എന്നിവ നടക്കുമെന്ന് സനാതന ധര്‍മസഭ അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9323528197 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.