Mumbai

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എംവിഎ ഒരുമിച്ച് മത്സരിക്കും: അജിത് പവാർ

എം‌വി‌എയിലെ പാർട്ടികൾക്ക് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്.

MV Desk

മുംബൈ: ശിവസേന-ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ മഹാ വികാസ് അഘാഡി (എം‌വി‌എ) മഹാരാഷ്ട്ര നിയമസഭ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കുമെന്ന് എൻസിപി നേതാവായ അജിത് പവാർ പറഞ്ഞു. എംവിഎ സഖ്യത്തിൽ കോൺഗ്രസും എൻസിപിയും ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഉൾപ്പെടുന്നു.

മഹാ വികാസ് അഘാഡിയുടെ (എം‌വി‌എ) ഞങ്ങളുടെ ഉന്നത നേതാക്കൾ വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും

മൂന്ന് പാർട്ടികളുടെയും മുതിർന്ന നേതാക്കൾ ഇത് തമ്മിൽ ധാരണ ആയതായും അദ്ദേഹം പറഞ്ഞു പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കയവേ യാണ് ഇക്കാര്യം വ്യക്തമാക്കിയത്.അ

എംവിഎയുടെ നേതാക്കൾ അവരുടെ വ്യക്തിഗത പാർട്ടി താൽപ്പര്യങ്ങൾ പരിഗണിക്കാതെ മെറിറ്റ് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയെ കൂട്ടായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു

എം‌വി‌എയുടെ അംഗസംഖ്യ നിയമസഭയിലും ലോകസഭയിലും എങ്ങനെ വർദ്ധിപ്പിക്കാമെന്ന് ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) നിലവിലുള്ള സഖ്യത്തെ പരാജയപ്പെടുത്തുന്നതിന്, വിയോജിപ്പുകൾ മാറ്റിവച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും.

എം‌വി‌എയിലെ പാർട്ടികൾക്ക് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. ഒറ്റയ്ക്ക് മത്സരിച്ച് വിജയം സാധ്യമല്ല എന്ന സത്യം നാമെല്ലാവരും അംഗീകരിക്കണം, അതുകൊണ്ട് ഏകനാഥ് ഷിൻഡെയുടെയും ബിജെപി സഖ്യത്തിന്റെയും നിലവിലെ ശിവസേനയെ പരാജയപ്പെടുത്തണമെങ്കിൽ നമ്മൾ ഒരുമിച്ചുനിൽക്കുകയും ഒരു വ്യത്യാസവുമില്ലാതെ ഒരുമിച്ച് മത്സരിക്കുകയും വേണം. " അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും രാജ്യവ്യാപകമായി പൊതുതെരഞ്ഞെടുപ്പും 2024ൽ നടക്കാനിരിക്കുകയാണ്

എൽപിജി വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂടും

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ

പുതുവർഷം കുളമാകും; സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും

ഫെബ്രുവരി 1 മുതൽ സിഗരറ്റിനും ബീഡിക്കും വില കൂടും; കേന്ദ്ര ഉത്തരവ്

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട കേസ്; കുറ്റപത്രം സമർപ്പിച്ചു