ബോംബെ കേരളീയ സമാജം
മുംബൈ: കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായി ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ക്യാംപ് നയിക്കുന്നത് മുംബൈയിലെ പ്രശസ്തമായ ആദിത്യ ജ്യോത് കണ്ണാശുപത്രി ( ഡോ: അഗര്‍വാള്‍ കണ്ണാശുപത്രി സംരംഭം) ആണ്.
പരിശോധനാനന്തര സേവനങ്ങളെയും തുടര്‍ ചികിത്സകളെയും പറ്റി അന്നേ ദിവസം വിദഗ്ധര്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.കൂടുതല്‍ വിശദ വിവരങ്ങള്‍ക്ക്: 8369349828, 24012366, 24024280