നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.

 
Mumbai

ക്രിസ്മസ് സമ്മാനമായി നവിമുംബൈ വിമാനത്താവളം തുറക്കുന്നു

ഡിസംബര്‍ 25ന് കൊച്ചിയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

Mumbai Correspondent

നവിമുംബൈ : നവിമുംബൈ ഡി.ബി.പാട്ടീല്‍ വിമാനത്താവളത്തില്‍നിന്ന് ഡിസംബര്‍ 25-ന് കൊച്ചി ഉള്‍പ്പെടെ രാജ്യത്തിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ആകാശ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.. ഡല്‍ഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കാണ് ആകാശ നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ ഡല്‍ഹി, ഗോവസ മാംഗ്ലൂര്‍ തുടങ്ങി പത്തോളം നഗരങ്ങളിലേക്കും സര്‍വീസുകള്‍ പ്രഖ്യാപിച്ചു.ഉടന്‍ തന്നെ എയര്‍ ഇന്ത്യയും തങ്ങളുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിക്കും.

സര്‍വീസുകളുടെ എണ്ണം ഘട്ടംഘട്ടമായി ഉയര്‍ത്തി അടുത്തവര്‍ഷം അവസാനമാകുമ്പോഴേക്കും 300 ആഭ്യന്തര സര്‍വീസുകളും 50 അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കാനാണ് ആകാശ പദ്ധതിയിടുന്നതെന്ന് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ പ്രവീണ്‍ അയ്യങ്കാര്‍ പറഞ്ഞു. ഡിസംബര്‍ 25-ന് ഗോവ സര്‍വീസും 26-ന് ഡല്‍ഹി, കൊച്ചി സര്‍വീസുകളും ഡിസംബര്‍ 31-ന് അഹമ്മദാബാദ് സര്‍വീസും ആരംഭിക്കുമെന്നും പ്രവീണ്‍ അയ്യങ്കാര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന്‌റെ നടത്തിപ്പ് ചുമതലയും നിര്‍മാണവും അദാനിഗ്രൂപ്പാണ് നടത്തുന്നത്.

"അച്ഛന് നൽകിയത് വൃത്തികെട്ട വൃക്കയെന്ന് ആരോപിച്ചു"; കുടുംബത്തിനെതിരേ ലാലുവിന്‍റെ മകൾ

ഗംഭീറിന്‍റെ പരീക്ഷണം അപ്പാടെ പാളി; 124 റൺസ് ചെയ്സ് ചെയ്യാനാവാതെ ഇന്ത്യ തോറ്റു

സാരിയെച്ചൊല്ലി വഴക്ക്; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതിശ്രുതവധുവിനെ തലയ്ക്കടിച്ച് കൊന്നു

എസ്ഐആർ ജോലിസമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

വിവാഹേതരബന്ധം മക്കളെ അറിയിക്കുമെന്ന് ഭീഷണി; കാമുകിയെ തലയറുത്ത് കൊന്ന ഡ്രൈവർ അറസ്റ്റിൽ