നവിമുംബൈ വിമാനത്താവളം
മുംബൈ: ഡിസംബര്‍ 25-ന് സര്‍വീസ് ആരംഭിക്കുന്ന നവിമുംബൈ വിമാനത്താവളം ഫെബ്രുവരിയോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ആദ്യമാസത്തില്‍ ദിവസേന 23 സര്‍വീസുകള്‍ ഉണ്ടാകും. ഫെബ്രുവരി മുതല്‍ 24 മണിക്കൂറും സര്‍വീസ് ആരംഭിക്കുന്നതോടെ ഇത് 34 ആയി ഉയരും. ആദ്യഘട്ടത്തില്‍ ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ സര്‍വീസുകള്‍വഴി 16 ആഭ്യന്തര സര്‍വീസുകളെ വിമാനത്താവളം ബന്ധിപ്പിക്കും.
ഡിസംബര്‍ 25-ന് ബെംഗളൂരുവില്‍ നിന്ന് രാവിലെ എട്ടിന് എത്തുന്ന ഇന്‍ഡിഗോയുടെ ആദ്യവിമാനം രാവിലെ 8.40-ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തും. കൊച്ചിയടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഡിസംബര്‍ 25 മുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.