ന്യൂ ബോംബെ കേരളീയ സമാജം സ്നേഹസംഗമം

 
Mumbai

ന്യൂ ബോംബെ കേരളീയ സമാജം സ്നേഹസംഗമം

മോട്ടിവേഷൻ സ്പീച്ചും ഗാനസന്ധ്യയും അടക്കമുള്ള പരിപാടികൾ

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ, സമാജത്തിലെ മുതിർന്ന അംഗങ്ങൾക്കായി വീണ്ടും ഒരു സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.30 മുതൽ സമാജം അങ്കണത്തിലാണ് പരിപാടി.

താക്കൂർളി വാരിയർ ഫൗണ്ടേഷൻ പിആർ ഹെഡ് രമേശ് വാസു മോട്ടിവേഷണൽ സ്പീച്ച് നടത്തും. സംഗീത അധ്യാപിക ഗീത കൃഷ്ണനും (ഓൾ ഇന്ത്യ റേഡിയോ) സംഘവും ഗാനസന്ധ്യ അവതരിപ്പിക്കുമെന്നും സമാജം ജനറൽ സെക്രട്ടറി പ്രകാശ് കിട്ടാക്കട, പിആർ കൺവീനർ കെ.ടി. നായർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9702433394, 9819727850.

"സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരും''; വി.ഡി. സതീശൻ

ഇന്ത്യക്കു മേലുള്ള തീരുവ റഷ്യയെ സമ്മർദത്തിലാക്കാൻ: ജെ.ഡി. വാൻസ്

അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി

യുക്രെയ്ന് സംരക്ഷണം, റഷ്യയ്ക്ക് എതിർപ്പില്ല: വാൻസ്

''നിരപരാധിത്വം സ്വയം തെളിയിക്കണം''; രാഹുൽ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് എഐസിസി