സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിൻ്റെ എൻ ആർ കെ (Non-Resident Keralites) പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷയിൽ സാംഗ്ലി സമാജത്തിൻ്റെ 18 നും 60 വയസ്സിനും ഇടയിലുള്ള എല്ലാ മെമ്പർമാരെയും അംഗങ്ങളാക്കി.
സമാജം പ്രസിഡൻറ് ഡോ.മധു കുമാർ ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ ടി.ജി സുരേഷ് കുമാറിന് ആദ്യ പ്രവാസി ഇൻഷുറൻസ് കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
നോർക്ക പ്രവാസി ഇൻഷ്വറൻസിൻ്റെയും ക്ഷേമനിധിയുടെ ആവശ്യകതയെകുറിച്ചും ക്ഷേമനിധി പെൻഷൻ പദ്ധതിയിലേക്ക് വേണ്ട അപേക്ഷ ഫോറം അപ് ലോഡ് ചെയ്യുന്നതിൻ്റെ സാങ്കേതിക തടസ്സങ്ങളും ചടങ്ങിൽ ചർച്ചയായി.
സാംഗ്ലി സമാജത്തിൻ്റെ അംഗങ്ങളുടെ അപേക്ഷകൾ പരിഗണിച്ച് വളരെ പെട്ടെന്ന് കാർഡ് വിതരണത്തിന് സഹായിച്ച നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ഷെമീൻ ഖാനും കാമ്പയിൻ നിൽ പങ്കെടുത്ത് വിജയമാക്കി തീർത്ത എല്ലാ അംഗങ്ങൾക്കും സമാജം സെക്രട്ടറി ഷൈജു വി.എ നന്ദി രേഖപ്പെടുത്തി. മറ്റ് ഭാരവാഹികളായ സജീവൻ എൻ വി ജോൺസൺ കെ.വി പുരുഷോത്തമൻ പി.ടി ദേവദാസ് വി.എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു