വയനാട് ദുരന്തത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് താനെയിൽ വിവിധ സംഘടനകൾ 
Mumbai

വയനാട് ദുരന്തം: അനുശോചന യോഗം സംഘടിപ്പിച്ച് താനെയിലെ വിവിധ സംഘടനകൾ

ഇന്ന് വൈകുന്നേരം 7.30 ന് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ റോയൽ ടവറിൽ താനെ നായർ വെൽഫെയർ അസോസിയേഷൻ ഹാളിൽ വെച്ചാണ് യോഗം

താനെ: വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ദുഖവും അനുശോചനവും രേഖപെടുത്താനായി താനെയിലെ വിവിധ മലയാളി സംഘടനകളുടെ യോഗം ഇന്ന് ചേരുന്നു.

നായർ വെൽഫെയർ അസ്സോസിയേഷൻ താനെ, മുംബൈ മലയാളി സമാജം ശാന്തി നഗർ , വാഗ്ളെഎസ്റ്റേറ്റ് മലയാളി അസോസിയേഷൻ,ശ്രീനാരായണ മന്ദിരസമിതി ശ്രീനഗർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം ചേരുന്നത്.

ഇന്ന് വൈകുന്നേരം 7.30 ന് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ റോയൽ ടവറിൽ താനെ നായർ വെൽഫെയർ അസോസിയേഷൻ ഹാളിൽ വെച്ചാണ് യോഗം ചേരുന്നത്. യോഗത്തിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബിനോയ് വിശ്വം മുതൽ അമർജിത് കൗർ വരെ പരിഗണനയിൽ; ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിനിരയായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

''അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ല''; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ.ജെ. ഷൈൻ

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം