പൂനെയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മലയാളി സംഘടനകള്‍

Mumbai

പൂനെയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം: മലയാളി സംഘടനകള്‍

വിനോദിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Mumbai Correspondent

പൂനെ: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ പൂനെയില്‍ മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പൂനെയിലെ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു. അധ്യാപികയായ സില്‍ജ പിള്ള, ഭര്‍ത്താവ് വിനോദ്, മകള്‍ എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നടത്തി. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.സംസ്‌കാരം ചൊവ്വാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഔദ്യോഗിക നടപടിക്രമങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചടങ്ങുകള്‍ ഒരു ദിവസം മുന്‍പേ നടത്തുകയായിരുന്നു.

ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് വിനോദ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പില്‍ കടബാധ്യതയാണ് കടുംകൈ ചെയ്യാന്‍ കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാതെ പൂനെയില്‍ തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹവും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.വിനോദിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഭാര്യ സില്‍ജയെയും നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകളെയും രക്ഷിക്കാനായില്ല.

സംസ്‌കാരച്ചടങ്ങില്‍ സില്‍ജ പിള്ളയുടെ സഹോദരിയും സഹോദരീഭര്‍ത്താവും വിനോദിന്റെ അടുത്ത ബന്ധുക്കളും പങ്കെടുത്തു. പൂനെയിലെ സാമൂഹിക പ്രവര്‍ത്തകരായ സജി വര്‍ക്കി, ബാബു നായര്‍, മഹേഷ്, സനി മാത്യു എന്നിവര്‍ക്കൊപ്പം വിവിധ ഇടവകകളിലെ വൈദികരും അന്തിമോപചാരമര്‍പ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവസ്ഥലത്ത് നിന്ന് കടബാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് മലയാളി സമൂഹത്തിന്റെ ആവശ്യം.

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ

നിഥാരി കൊലക്കേസ്; സുപ്രീം കോടതി വെറുതെ വിട്ടയാൾ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ

ഫിലിപ്പീൻസിലെ ഹൈസ്കൂളിൽ വെടിവയ്പ്പ്; 2 വിദ്യാർഥികളടക്കം 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരുക്ക്

ഭീകരവാദ ഗൂഢാലോചന കേസ്; ഇന്ത്യയിൽ അറസ്റ്റിലായ മുൻ അമെരിക്കൻ കൂലിപ്പട്ടാളക്കാരന് ജാമ്യം