ഗോവ വരെ ഇനി കാറുമായി ട്രെയിനില്‍ പോകാം

 
Mumbai

ഗോവ വരെ ഇനി കാറുമായി ട്രെയിനില്‍ പോകാം

റോ റോ സര്‍വീസ് അരംഭിക്കുന്നത് ഓഗസ്റ്റ് 23 ന്

Mumbai Correspondent

മുംബൈ: കൊങ്കണ്‍ പാതയിലെ യാത്രയില്‍ ഗോവ വരെ ഇനി കാറുമായി ട്രെയിനില്‍ പോകാം. മഹാരാഷ്ട്രയിലെ കൊലാഡില്‍ നിന്ന് ഗോവയിലെ വെര്‍ണ വരെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 23ന് പദ്ധതി ആരംഭിക്കും.

മുംബൈയില്‍ നിന്ന് ഗോവയില്‍ അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്കും ഇതോടെ സ്വന്തം കാര്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

മുംബൈയില്‍ നിന്ന് ട്രെയിനില്‍ കാറ് കൊണ്ടു പോകുന്നത് വഴി കാറോടിച്ചു പോകുന്നതിലെ മടുപ്പ് ഒഴിവാക്കാം, റോഡിലെ അപകട സാധ്യതകളും മലിനീകരണവും കുറയ്ക്കാം, ഗോവയിലും കൊങ്കണ്‍ മേഖലകളില്‍ കുടുംബ വീടുള്ളവര്‍ക്ക് അവധിക്കു പോകുമ്പോഴും അവിടെ സ്വന്തം വാഹനം ഉപയോഗിക്കാം എന്നതൊക്കെയാണ് പദ്ധതിയുടെ നേട്ടം.

12 മണിക്കൂറാണ് ഈ സേവനം നല്‍കുന്ന റോ റോ ട്രെയിന്‍ കൊലാഡില്‍ നിന്നു ഗോവയില്‍ എത്താന്‍ എടുക്കുക

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം