ഗുരുസെന്‍റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര.

 
Mumbai

മന്ദിരസമിതി വസായ് നയ്ഗാവ് ഗുരു സെന്‍റർ ഉദ്ഘാടനം

എം.ഐ. ദാമോദരന്‍ ഉദ്ഘാടനം നടത്തി

Mumbai Correspondent

വസായ് : ശ്രീനാരായണ മന്ദിരസമിതി വസായ് നയ്ഗാവ് യൂണിറ്റിലെ ഗുരുസെന്ററിന്‍റെ ഉദ്ഘാടനവും ഗുരുദേവ പ്രതിഷ്ഠാ കര്‍മവും കുടുംബ സംഗമവും നടത്തി. മന്ദിര സമിതി പ്രസിഡന്റ് എം. ഐ.ദാമോദരന്‍ ഉദ്ഘാടനം നടത്തി. പ്രതിഷ്ഠാ കര്‍മത്തിന് മനോജ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വസായ് - വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അജീവ് യശ്വന്ത് പാട്ടില്‍ മുഖ്യാതിഥിയും മുന്‍ മേയര്‍ നാരായണ്‍ മാന്‍ കര്‍വിശിഷ്ടാതിഥിയുമായിരുന്നു.

വിദ്യാഭ്യാസ സേവന രംഗങ്ങളില്‍ ശ്രീ നാരായണ മന്ദിര സമിതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ദിര സമിതിയുടെ ജനോപകാരപ്രദമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും മേയര്‍ അജീവ് യശ്വന്ത് പാട്ടീല്‍ പറഞ്ഞു. മന്ദിര സമിതിയുടെ പ്രവര്‍ത്തനോദ്ദേശ്യവും ഭാവിയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രസിഡന്റ് എം. ഐ.ദാമോദരന്‍ വിശദീകരിച്ചു.

വസായ് ശിവക്ഷേത്രപരിസരത്തുനിന്നും ഗുരു സെന്ററിലേക്ക് അലങ്കരിച്ച രഥത്തില്‍ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് നടത്തിയ ഘോഷയാത്രയില്‍ വനിതകളടക്കം നൂറുകണക്കിന് ഗുരുദേവഭക്തര്‍ അണിനിരന്നു.

സമ്മേളനത്തില്‍ സമിതി വൈ. ചെയര്‍മാന്‍ എസ്. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണല്‍ സെക്രട്ടറിമാരായ പി. ഹരീന്ദ്രന്‍ , കെ. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി എം.എം. രാധാകൃഷ്ണന്‍ സ്വാഗതവും വനിതാവേദി യൂണിറ്റ് കണ്‍വീനര്‍ ഷൈമാ സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു. ഗുരുസെന്റര്‍ നിര്‍മാണത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ ടി.സി. അച്ചുതന്‍, വേലപ്പന്‍ പണിക്കര്‍, ലതാവേലപ്പന്‍, എം.ഡി. ആനന്ദന്‍ , കെ. കൃഷ്ണന്‍കുട്ടി, മിശ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

വെടിക്കെട്ടുപുര സ്ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

'ക്രിസ്തീയഗാനം പാടിയതിൽ ഒരു തെറ്റുമില്ല, എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടിയാണ്'; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

'ഇത്തവണ വെടിക്കെട്ടില്ല', ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി: സർക്കാരിന്‍റെ തീരുമാനത്തിനൊപ്പമെന്ന് പാറമേക്കാവ്

സമാധാനദൂതിന്‍റെ മുഖംമൂടി പാക്കിസ്ഥാനു നേട്ടം

പാക്കിസ്ഥാന് ആഗോള സ്വീകാര്യത ലഭിച്ചത് മോദിയുടെ വീഴ്ച: കോൺഗ്രസ്