ഡോംബിവ്‌ലിയില്‍ സമാധാനറാലി
മുംബൈ: ഡോംബിവലിയിലെ അമലോത്ഭമാതാ ഇടവകയുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് സമാധാന റാലി നടന്നു. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആവര്‍ത്തിച്ചുണ്ടാകുന്ന അനീതികള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെയാണ് സമാധാന റാലി സംഘടിപ്പിച്ചത്.
ഡോംബിവലി അമലോത്ഭമാതാ ഇടവക അംഗങ്ങളാണ് ഞായറാഴ്ച ആഗസ്റ്റ് 3ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മുടക്കാലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.