ഫെയ്മയുടെ നേതൃത്വത്തില്‍ നടത്തിയ ബാഡ്മിന്‍റൺ മത്സരത്തില്‍ പുനെ മിഴി ചാരിറ്റബിള്‍ ട്രസ്റ്റ് ജേതാക്കള്‍
പുനെ: ഫെയ്മ മഹാരാഷ്ട്ര യുവജനവേദി യുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ താമസിക്കുന്ന മലയാളികള്‍ക്കായി സംഘടിപ്പിച്ച അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിന്‍റൺ മല്‍സരം മഹാരാഷ്ട്ര മലയാളികളുടെ സംഗമവേദിയായി.
മഹാരാഷ്ട്ര മലയാളി ചരിത്രത്തില്‍ ആദ്യമായി നടന്ന ബാഡ്മിന്‍റൺ മല്‍സരത്തില്‍ സ്ത്രീകള്‍, കുട്ടികള്‍ പ്രായമുള്ളവര്‍ എന്നീ കാറ്റഗറിയില്‍ 118 ടീമുകള്‍ പങ്കെടുത്തു.
മല്‍സരം നടന്ന സ്റ്റേഡിയത്തില്‍ നൂറുകണക്കിന് മലയാളികള്‍ കാണികളായി എത്തിയിരുന്നു. രാവിലെ 10 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.വി. ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.ജി. സുരേഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. ആഗോള ബാഡ്മിന്‍റണ്‍ ചാംപ‍്യയായ ഡോ. നിര്‍മല കോട്‌നിസ് മല്‍സരം ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കിയ മലയാളി സംഘടന - മിഴി ചാരിറ്റബിള്‍ ട്രസ്റ്റ് പൂനെ ഫെയ്മ കപ്പ് എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി.
മത്സര ഇനങ്ങളില്‍ വിജയികള്‍ വനിതാ സിംഗിള്‍സ് ഒന്നാം സമ്മാനം പത്മശ്രീ പിള്ള ( എം.സി എസ് ചിക്ലി ) രണ്ടാം സമ്മാനം തീര്‍ത്ഥ ( മിഴി പൂനെ) 16 വയസിന് താഴെയുള്ള പുരുഷന്മാരുടെ സിംഗിള്‍സ് ഒന്നാം സമ്മാനം - ബെനറ്റ് ബിജു (എന്‍.എം.സി.എ നാസിക് ) രണ്ടാം സമ്മാനം - ഏബല്‍ മാത്യൂ ( മിഴി പൂനെ) 16
വയസിന് മുകളിലുള്ള പുരുഷന്മാരുടെ സിംഗിള്‍ സ് ഒന്നാം സമ്മാനം - അര്‍ജുന്‍ സുരേഷ് ( ബി കെ എസ് വസായ് ) രണ്ടാം സമ്മാനം - ദീപക് നായര്‍ (മിഴി പൂനെ), 40 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ഡബിള്‍സ് ഒന്നാം സമ്മാനം -അഭിലാഷ് രവീന്ദ്രന്‍, സന്തോഷ് ( മിഴി പൂനെ) രണ്ടാം സമ്മാനം - സാജു എം ആന്‍റണി, ജോസഫ് തോമസ് ( ചോപ്സ്റ്റിക്‌സ് പുനെ)
40 വയസിന് താഴെയുള്ള പുരുഷന്മാരുടെ ഡബിള്‍സ് ഒന്നാം സമ്മാനം - റോഷന്‍ ഷിബു, പ്രണവ് പ്രശാന്ത് ( ബികെഎസ് വസായ് ) രണ്ടാം സമ്മാനം - അഖില്‍ വി.ആര്‍, മനുപിള്ള ( എം.സി.എസ് ചിക്ലി ) മിക്‌സഡ് ഡബിള്‍സ് ഒന്നാം സമ്മാനം - ലിന്‍ഡ മാത്യു, അര്‍ജുന്‍ സുരേഷ് ( ബികെഎസ് വസായ് ) രണ്ടാം സമ്മാനം - പ്രശാന്ത്പിള്ള, പത്മശ്രീ പിള്ള (എംസിഎസ് ചിക്ലി ) മല്‍സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി
സ്‌കേറ്റിംഗ് വേള്‍ഡ് ചാംപ‍്യന്‍ഷിപ്പ് ജേതാവ് ജിനേഷ് നാനല്‍ , സിനിമാനടനും ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ 6 താരവുമായ അഭിഷേക് ജയദീപ് , സ്വാഗത സംഘം ചെയര്‍മാനായ പി.വി. ഭാസ്‌കരന്‍,എസ്.റഫീഖ് - ഡെപ്യൂട്ടി സെക്രട്ടറി കേരളാ സര്‍ക്കാര്‍ - നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ മുംബൈ, ചിഞ്ചുവാട് മലയാളി സമാജം പ്രസിഡന്‍റ് ടി.പി. വിജയന്‍,
പി.സി. എംസി മുന്‍ കോര്‍പ്പറേറ്റര്‍ ബാബു നായര്‍, ഷാനി നൈഷാദ്, പത്രപ്രവര്‍ത്തകന്‍ രവി എന്‍.പി, സാഹിത്യകാരന്‍ സജി എബ്രാഹാം, രമേശ് അമ്പലപ്പുഴ, പത്രപ്രവര്‍ത്തകനായ വേലായുധന്‍ മാരാര്‍, ജയപ്രകാശ് നായര്‍ - വര്‍ക്കിങ് പ്രസിഡന്‍റ് ഫെയ്മ മഹാരാഷ്ട്ര, പി.പി. അശോകന്‍ - ജനറല്‍ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര, അനു ബി. നായര്‍ - ട്രഷറര്‍ ഫെയ്മ മഹാരാഷ്ട്ര, ഗീതാ സുരേഷ് - ട്രഷറര്‍ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി, ലതാ നായര്‍ - ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പുനെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.