രമേശ് ചെന്നിത്തല 
Mumbai

എംവിഎ സഖ്യത്തിൽ തർക്കം ഇല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

എൻസിപി (എസ്‌പി) തലവൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച മാതോശ്രീയിൽ സേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ ചെന്നിത്തല കണ്ടു.

നീതു ചന്ദ്രൻ

മുംബൈ: മഹാ വികാസ് അഘാഡി പങ്കാളികൾ തമ്മിലുള്ള തർക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം പി സി സി അധ്യക്ഷൻ നാനാ പട്ടോളെയും ശിവസേന (യുബിടി)എംപി സഞ്ജയ് റാവുത്തും തമ്മിൽ തർക്കമില്ലെന്നും മഹാരാഷ്ട്രയുടെ കോൺഗ്രസ് ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു.

എൻസിപി (എസ്‌പി) തലവൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച മാതോശ്രീയിൽ സേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ ചെന്നിത്തല കണ്ടു.

എംവിഎയുടെ സീറ്റ് വിഭജന കരാർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമമാക്കുമെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video