ജൂലൈയിൽ മുംബൈയിൽ പെയ്തത് റെക്കോർഡ് മഴ; ഓഗസ്റ്റിലും കനത്ത മഴയ്ക്ക് സാധ്യത 
Mumbai

ജൂലൈയിൽ മുംബൈയിൽ പെയ്തത് റെക്കോർഡ് മഴ; ഓഗസ്റ്റിലും കനത്ത മഴയ്ക്ക് സാധ്യത

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ മഴയുള്ള രണ്ടാമത്തെ ജൂലൈയായി ഇത് മാറി.

മുംബൈ: നഗരത്തിൽ ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് റെക്കോർഡ് മഴയെന്ന് കാലാവസ്ഥ വിഭാഗം. 1951ഇൽ ജൂലൈ മാസത്തിൽ (1703.7)മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതിന് ശേഷം നഗരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണ് ലഭിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ മൊത്തം1564 മില്ലീമീറ്ററാണ് രേഖപ്പെടുത്തിയത്, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ മഴയുള്ള രണ്ടാമത്തെ ജൂലൈയായി ഇത് മാറി. സാധാരണ 840.6 മില്ലീമീറ്ററിൽ മഴയാണ് ജൂലൈയിൽ ലഭിക്കാറുള്ളത്.

ഓഗസ്റ്റ് 3 മുതൽ മുംബൈയിൽ മഴ വീണ്ടും കൂടിയേക്കുമെന്നു കാലാവസ്ഥ വിഭാഗം അറിയിച്ചു.എന്നിരുന്നാലും മുൻ ആഴ്‌ചയിലെ മഴയെക്കാൾ കുറവായിരിക്കുമെന്നും ഐ എം ഡി അറിയിച്ചു.

ഓഗസ്റ്റ് 3 ന് താനെയുടെയും പാൽഘറിന്‍റെയും ചില ഭാഗങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ചില സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തി കൂടിയതാണ് ഈ മുന്നറിയിപ്പിന് പിന്നിലെ കാരണം.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?