ഒബിസി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

 
Mumbai

മറാഠ വിഭാഗത്തിന് സംവരണം; മഹാരാഷ്ട്രയില്‍ ഒബിസി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

ജീവനൊടുക്കിയ പ്രവര്‍ത്തകന്‍റെ വീട്ടിലെത്തി ഛഗന്‍ ഭുജ്ബല്‍.

Mumbai Correspondent

മുംബൈ: മറാഠാവിഭാഗത്തെ കുന്‍ബി സമുദായത്തില്‍ ഉള്‍പ്പെടുത്തി സംവരണത്തിന് അര്‍ഹരാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒബിസി പ്രവര്‍ത്തകന്‍ നദിയില്‍ച്ചാടി ജീവനൊടുക്കി. ലാത്തൂര്‍സ്വദേശി ഭരത് കരാഡാണ് (35) മരിച്ചത്.

തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നു. പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കി. ഭരത് കരാഡിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്ന് കണ്ടെടുത്ത കുറിപ്പില്‍ മറാഠകള്‍ക്ക് ഒബിസി സംവരണം അനുവദിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍ മനംനൊന്താണ് താന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഛഗന്‍ ഭുജ്ബല്‍ മുന്‍ മന്ത്രി ധനഞ്ജയ് മുണ്ടെയോടൊപ്പം ഭരത്കരാഡിന്‍റെ വീട് സന്ദര്‍ശിച്ചു.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു