Representative Image 
Mumbai

മുംബൈയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിക്ഷാ ഡ്രൈവർക്ക് ജീവപര്യന്തം തടവ്

മദ്യപിക്കാൻ വേണ്ടി പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 2016 ഓഗസ്റ്റ് 15 ന് കാന്തി വിലി സ്വദേശിയായ ദേവേന്ദ്ര പാട്ടീൽ ജയയെ അരിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു

മുംബൈ: മുംബൈയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിക്ഷാ ഡ്രൈവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2016 ഓഗസ്റ്റിലാണ് സംഭവം നടന്നത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് രണ്ടാം ഭാര്യ ജയയെ കൊലപ്പെടുത്തിയത്. 42 കാരനായ റിക്ഷാ ഡ്രൈവർ ദേവേന്ദ്ര പാട്ടീൽ ആണ് പ്രതി.

പാട്ടീലിൻ്റെ ആദ്യഭാര്യ രൂപാലി ഇയാളുടെ പീഡനം മൂലം നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മദ്യപിക്കാൻ വേണ്ടി പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 2016 ഓഗസ്റ്റ് 15 ന് കാന്തി വിലി സ്വദേശിയായ ദേവേന്ദ്ര പാട്ടീൽ ജയയെ അരിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. പാട്ടീൽ നിരന്തരം മർദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയയുടെ അനന്തരവൻ നേരത്തെ പരാതി നൽകിയിരുന്നു. പാട്ടീലിൻ്റെ അക്രമാസക്തമായ പെരുമാറ്റം അയൽവാസികൾ പലപ്പോഴും കണ്ടിരുന്നു.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ അരിവാൾ കൊണ്ട് ഏറ്റ ആഴത്തിലുള്ള മുറിവുകൾ സ്ഥിരീകരിച്ചു, ഇത് ജയയുടെ മരണത്തിന് കാരണമായതായി കോടതിക്ക് ബോധ്യപ്പെട്ടു.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി