മലയാളം മിഷന്‍ ഗൃഹസന്ദര്‍ശന മാസാചാരണം

 
Mumbai

മലയാളം മിഷന്‍ ഗൃഹസന്ദര്‍ശന മാസാചാരണം നീട്ടി

ഓഗസ്റ്റ് 10ന് പ്രവേശനോത്സവം

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ആരംഭിച്ച ഗൃഹസന്ദര്‍ശന മാസാചരണം, പ്രവര്‍ത്തകരുടെയും മലയാളി സംഘടനകളുടെയും അഭ്യര്‍ഥന പ്രകാരം പ്രവേശനോത്സവം നടക്കുന്ന ഓഗസ്റ്റ് പത്ത് വരെ നീട്ടി. നേരത്തെ ജൂലൈ 31 വരെയാണ് ഗൃഹസന്ദര്‍ശന മാസാചരണം നടത്താന്‍ തീരുമാനിച്ചിരുന്നത് .

പന്ത്രണ്ട് മേഖലകളിലായി 2025 ജൂലൈ ഒന്നു മുതല്‍ നടത്തി വരുന്ന ഗൃഹസന്ദര്‍ശന മാസാചരണത്തിന് മികച്ച പ്രതികരണമാണ് മലയാളികളില്‍ നിന്നും മലയാളി സംഘടനകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് മാസം പത്തിന് നടക്കുന്ന പ്രവേശനോത്സവത്തിനുള്ള തയാറെടുപ്പുകള്‍ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ് . പ്രവേശനോത്സവം പന്ത്രണ്ട് മേഖലകളിലും പഠന കേന്ദ്രങ്ങളിലുമായി രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും. പുതിയ മലയാളം മിഷന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന് താത്പര്യമുള്ള സംഘടനകള്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററുമായി ബന്ധപ്പെടണം .

മുംബൈ, നവി മുംബൈ, താന, പാല്‍ഘര്‍, റായിഗഡ്, നാസിക്, കൊങ്കണ്‍ എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറില്‍ പരം മലയാള മിഷന്‍ പഠന കേന്ദ്ര കമ്മറ്റികള്‍, അതാത് പ്രദേശത്തെ മേഖല കമ്മറ്റികള്‍, മലയാളം മിഷന്‍ അദ്ധ്യാപകര്‍, മലയാളി സമാജങ്ങള്‍, മറ്റ് മലയാളി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഗൃഹസന്ദര്‍ശന മാസാചരണം നടത്തുന്നത്.

കൂടുതല്‍ കുട്ടികളെ മലയാളം മിഷന്‍ ക്ലാസുകളില്‍ എത്തിക്കുന്നതിനും പുതിയ ക്ലാസുകള്‍ തുടങ്ങുന്നതിനും ഗൃഹസന്ദര്‍ശന മാസാചരണം കൊണ്ട് കഴിയുന്നുണ്ട്. കൂടുതല്‍ ക്ലാസുകള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായി മലയാളം മിഷന്‍ കുടുംബത്തിലേക്ക് എത്തിയ പുതിയ അധ്യാപകര്‍ക്ക് ഈ മാസം 26, 27 തീയതികളിലായി ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് വിദഗ്ധപരിശീലനം നല്‍കി കഴിഞ്ഞതായും രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി