Sadhvi Pragya Singh Thakur MP 
Mumbai

സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ എം.പി ക്ക് വസായിൽ സ്വീകരണം

സമ്മേളനത്തിൽ വച്ച് മുംബൈയിലെ വിവിധ ഹൈന്ദവസംഘടനകൾ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് സ്വീകരണം നല്കും

മുംബൈ :സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ എം.പിക്ക്‌ വസായിൽ വമ്പിച്ച സ്വീകരണം നല്കുന്നു. വസായ് സനാതനധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വസായ് റോഡ് വെസ്റ്റിലെ സായി നഗർ മുൻസിപ്പൽ മൈതാനത്ത് വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. വൈകുന്നേരം നാല് മണിക്ക് വസായ് തുംഗാർ ഫാട്ടയിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ സമ്മേളന സ്ഥലത്തേക്ക് ആനയിക്കുന്നത്.

തുടർന്ന് പൂർണ്ണകുംഭം നല്കി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് എതിരേൽക്കും. സമ്മേളനത്തിൽ വച്ച് മുംബൈയിലെ വിവിധ ഹൈന്ദവസംഘടനകൾ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് സ്വീകരണം നല്കും . മഹാരാഷ്ട്രയിലെ പ്രമുഖ സന്യാസി ശ്രേഷ്ഠൻമാരും ഹൈന്ദവ സംഘടനാ നേതാക്കളും സ്വീകരണ സമ്മേളനത്തിൽ സംസാരിക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ഹൈന്ദവ സംഘടനകളുടെ യോഗം ഉടൻ വിളിച്ച് ചേർക്കുമെന്ന് വസായ് സനാതനധർമ്മ സഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ph:9323528197

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു