സീവുഡ്‌സ് മലയാളി സമാജം വാര്‍ഷികാഘോഷം നടത്തി

 
Mumbai

സീവുഡ്‌സ് മലയാളി സമാജം വാര്‍ഷികാഘോഷം നടത്തി

കവി പി.ബി. ഹൃഷികേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

Mumbai Correspondent

നവിമുംബൈ: കണക്കുകളുടെയും കൃത്യതയുടെയും അറിവായ സയന്‍സിന്‍റെ അതിരുകള്‍ അവസാനിക്കുന്നിടത്താണ് കവിതയുടെ ലോകം ആരംഭിക്കുന്നതെന്ന് കവി പി.ബി. ഹൃഷികേശന്‍ പറഞ്ഞു. ലോജിക്കില്ലാത്ത സങ്കല്‍പ്പങ്ങളുടെ അനന്തസാദ്ധ്യതകളാണ് ഓരോ കവിതയും. എന്നാല്‍ അതില്‍ തന്നെ ഒരു ആഭ്യന്തര ലോജിക് ഉണ്ടെന്ന തോന്നല്‍ കവിത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കവിത, സയന്‍സു പോലെ എല്ലായിടത്തും ഒരുപോലെയാവുന്നില്ല, ഹൃഷികേശന്‍ പ്രസ്താവിച്ചു. സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരത്തെ ഫേവറേറ്റ് ഹോംസിന്‍റെ പ്രതിനിധികളായ നീതു ബി.എസ്, അഞ്ജലി പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കണ്‍വീനര്‍മാരായ ഉഷ ശ്രീകാന്ത്, സജീവന്‍ നായര്‍, ട്രഷറര്‍ അജിതാകുമാരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

ഗുജറാത്ത് ടൈറ്റാനിക് ആയി

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: പ്രിൻസിപ്പലിന്‍റെ സസ്പെൻഷൻ പിൻവലിച്ചു