ശരദ് പവാർ 
Mumbai

പല വികസിതരാജ്യങ്ങളും ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോയി; ഇന്ത്യയിലും ഇത് ആവശ്യം: ശരദ് പവാർ

സോളാപൂർ: ഇന്ത്യയിൽ ഇവിഎം തെരഞ്ഞെടുപ്പ് സംവിധാനം മാറ്റണമെന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാർ.നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) അധ്യക്ഷൻ ശരദ് പവാർ ഞായറാഴ്ച പറഞ്ഞു. ഈയിടെ ഈ വി എം നെതിരെ വൻ പ്രക്ഷോഭവും മറ്റും നടന്ന മർകഡ് വാടി ഗ്രാമം സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമവാസികളുമായി സംവദിക്കുകയും പിന്നീട് ഇവിടെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്ത പവാർ പറഞ്ഞു,"യുഎസ്, യുകെ തുടങ്ങിയ പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിലും അത് അനിവാര്യമായി തീർന്നിരിക്കുകയാണ്. ഇവിഎം തെരഞ്ഞെടുപ്പ് വിധിയെക്കുറിച്ച് ജനങ്ങൾക്ക് ഇപ്പോൾ സംശയമുണ്ട്. ഫലം പൊതുജന മനസ്സിൽ സംശയം ജനിപ്പിക്കുന്ന തരത്തിലാണ്. എവിടെയോ എന്തോ കുഴപ്പമുണ്ട്' എന്ന് ജനങ്ങൾക്ക് തോന്നുന്നു.ലോകം മുഴുവൻ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യയിൽ ഇല്ല? തെരഞ്ഞെടുപ്പ് സമ്പ്രദായം മാറ്റേണ്ടതുണ്ട്," പവാർ പറഞ്ഞു.

ഡിസംബർ 3 ന് മർകഡ്‌വാഡിയിൽ സംഘടിപ്പിച്ച 'മോക്ക് ബാലറ്റ് പേപ്പർ പോളിംഗിനെ' പരാമർശിച്ച് - പൊലീസും സിവിൽ അധികാരികളും രംഗത്ത് വന്നിരുന്നു. ശേഷം സ്ഥലത്ത് 144 ഏർപ്പെടുത്തിയതിനെ തുടർന്ന് ആ ശ്രമം പരാജയപെടുക ആയിരുന്നു.തങ്ങളുടെ വോട്ടുകളിൽ എന്തോ കള്ളത്തരം നടക്കുന്നുണ്ട് എന്ന് ജനങ്ങൾക്ക് തോന്നിയാൽ ആരെയാണ് കുറ്റം പറയാൻ കഴിയുക, അല്ലെങ്കിൽ അത് സത്യാവസ്ഥ അറിയണം എന്ന് പറഞ്ഞാൽ അതെങ്ങനെ കുറ്റമാകും, തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾ എന്തിനാണ് പേടിക്കുന്നത്? പവാർ ആശ്ചര്യപ്പെട്ടു. അധികാരികൾ 'മോക്ക് ബാലറ്റ് പേപ്പർ' വോട്ടിംഗ് നിർത്തി, പൊലീസ് നിരോധന ഉത്തരവുകൾ ഏർപ്പെടുത്തുകയും അവരെ ജനാധിപത്യ അഭ്യാസത്തിൽ നിന്ന് തടയുകയും ചെയ്തു. ഞങ്ങൾ ജനങ്ങളോട് സംസാരിച്ചു, അവർ വോട്ട് ചെയ്‌തെങ്കിലും ഫലം പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല എന്നതാണ് ഫീഡ്‌ബാക്ക്," പവാർ വാദിച്ചു.

ഇവിഎം ഹഠാവോ, ദേശ് ബച്ചാവോ, സംവിധാൻ ബച്ചാവോ' (ഇവിഎം നിരോധിക്കുക, ഭരണഘടന സംരക്ഷിക്കുക, സംരക്ഷിക്കുക' എന്ന ബാനറുകളോടെ ആയിരുന്നു ഭൂരിഭാഗം ആവേശഭരിതരായ ജനക്കൂട്ടം."ഈ ഗ്രാമം എവിടെയാണെന്ന് ആളുകൾ അന്വേഷിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തുകൊണ്ട് ഇപ്പോൾ മർക്കടവാടി ദേശീയ പ്രാധാന്യത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ടോട്ടൽ ഫോർ യു തട്ടിപ്പ്; നടി റോമ മൊഴി നൽകി

മോശം കാലാവസ്ഥ; അസം മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; വിവിധയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു