ഉദ്ധവ് താക്കറെ 
Mumbai

ശിവസേന യുബിടി 17 സീറ്റിൽ സ്ഥാനർഥികളെ പ്രഖ്യാപിച്ചു

നോർത്ത് വെസ്റ്റ് മുംബൈ സീറ്റിൽ നിന്നുള്ള മുൻ എംപിയായ അമോലിന്‍റെ പിതാവ് ഗജാനൻ കീർത്തികർ സേന പിളർപ്പിന് ശേഷം മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നിരുന്നു

മുംബൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശിവസേന യുബിടി(ഉദ്ധവ് താക്കറേ വിഭാഗം) സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി.മുതിർന്ന നേതാവ് അനിൽ ദേശായി മുംബൈ സൗത്ത് സെൻട്രൽ സീറ്റിൽ മത്സരിക്കുന്നു. 17 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിലുള്ളത്. സിറ്റിംഗ് എംപി അരവിന്ദ് സാവന്ത് സൗത്ത് മുംബൈ സീറ്റിൽ നിന്നും അമോൽ കീർത്തികറിനെ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കുന്നു. നോർത്ത് വെസ്റ്റ് മുംബൈ സീറ്റിൽ നിന്നുള്ള മുൻ എംപിയായ അമോലിന്‍റെ പിതാവ് ഗജാനൻ കീർത്തികർ സേന പിളർപ്പിന് ശേഷം മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നിരുന്നു.

1)ബുൽധാന: നരേന്ദ്ര ഖേദേക്കർ പ്രൊഫ

2) യവത്മാൽ-വാഷിം: സഞ്ജയ് ദേശ്മുഖ്

3) മാവൽ: സഞ്ജോഗ് വാഗേരെ-പാട്ടിൽ

4) സാംഗ്ലി: ചന്ദ്രഹർ പാട്ടീൽ

5) ഹിംഗോളി: നാഗേഷ് പാട്ടീൽ അഷ്തികാർ

6) ഛത്രപതി സംഭാജിനഗർ: ചന്ദ്രകാന്ത് ഖൈരെ

7) ധാരാശിവ്: ഓംരാജെ നിംബാൽക്കർ

8) ഷിർദി: ഭൗസാഹേബ് വാഗ്ചോർ

9) നാസിക്: രാജഭൗ വാജെ

10) റായ്ഗഡ്: അനന്ത് ഗൈറ്റ്

11)സിന്ധുദുർഗ്-രത്നഗിരി: വിനായക് റാവുട്ട്

12) താനെ: രാജൻ വിചാരെ

13)മുംബൈ-നോർത്ത് ഈസ്റ്റ്: സഞ്ജയ് ദിന പാട്ടീൽ

14)മുംബൈ-സൗത്ത്: അരവിന്ദ് സാവന്ത്

15)മുംബൈ-സൗത്ത് സെൻട്രൽ: അനിൽ ദേശായി

16)മുംബൈ-നോർത്ത് വെസ്റ്റ്: അമോൽ കീർത്തികർ

17) പർഭാനി: സഞ്ജയ് ജാദവ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്