Shweta Warrier invited to Serendipity Festival 2023 
Mumbai

സെറിൻഡിപിറ്റി ഫെസ്റ്റിവലിലേക്ക് ശ്വേതാ വാര്യർക്ക് ക്ഷണം

MV Desk

മുംബൈ: ഡിസംബർ 15 മുതൽ 23 വരെ നടക്കുന്ന സെറിൻഡിപിറ്റി ഫെസ്റ്റിവലിലേക്ക് ശ്വേതാ വാര്യർക്കും ക്ഷണം. ശ്വേതാ വാരിയർ സ്വയം രൂപകൽപ്പന ചെയ്തെടുത്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ ശൈലിയിൽ നൃത്തം അവതരിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത് . മാധുരി ഉപാധ്യായ ക്യൂറേറ്റ് ചെയ്യുന്ന നൃത്ത പരിപാടി ഓൾഡ് ജി എം സി കോംപ്ലക്സിൽ ഉള്ള ദി ഫൗണ്ടറിയാണ് വേദി. (The Foundry, Old GMC Complex ) ഡിസംബർ 22 നു വൈകീട്ട് 7 മുതൽ 7 . 30 വരെയാണ് ശ്വേതാ വാരിയർക്ക് ലഭിച്ചിരിക്കുന്ന സമയം .

ഡിസംബർ 15 മുതൽ 22 വരെ സംഘടിപ്പിക്കുന്ന സെറിൻഡിപിറ്റി ആർട്ട് ഫെസ്റ്റിവൽ 2023 ലോകോത്തര കലാകാരന്മാർ പങ്കെടുക്കന്ന വേദിയാണ് .നൃത്തം ,സംഗീതം , തിയേറ്റർ , രംഗ കല , തുടങ്ങിയ എല്ലാ മേഖലകളിലും , ലോകം അറിയുന്ന കലാപ്രതിഭകൾക്ക് വേദികൾ , പരിശീലന കളരികൾ , പ്രദർശനങ്ങൾ , ഭക്ഷണശാലകൾ ,എന്നിവയടക്കം 12 വേദികളിലായാണ് സെറാൻഡിപെട്ടി ഫെസ്റ്റിവൽ അരങ്ങേറുന്നത് . ഗോവയിലെ പനാജിയിലെ മണ്ഡോവി നദീ തീരത്ത് നയനമനോഹരമായ ആർട്ട് പാർക്ക് , ആസാദ് മൈദാൻ , ദീനാനാഥ്‌ മങ്കേഷ്‌കർ കലാമന്ദിർ , ഇ എസ് ജി കോംപ്ലക്സ് , ഓൾഡ് ജി എം സി കോംപ്ലക്സ് , പ്രൊമനേഡ് , സാമ്പ സ്‌ക്വയർ , സാന്താ മോണിക്ക ജട്ടി, നഗല്ല്യ ഹിൽസ് ഗ്രൗണ്ട്, എന്നിവയാണ് വേദികളിൽ ചിലത്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍