കേതൻ അഗർവാൾ, സിയ ഗോയൽ

 
Mumbai

വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനെക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നി; കുറ്റസമ്മതം നടത്തി സിയ

ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു

Mumbai Correspondent

മുംബൈ: യുവ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയല്‍. വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്നു വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നിയെന്ന് ചോദ്യം ചെയ്യലില്‍ സിയ പൊലീസിനോട് കുറ്റസമ്മതം നടത്തി.

കുടുംബത്തെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിന് പകരം പ്രതിശ്രുത വരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും സിയ പറഞ്ഞു. സിയയുടെ സഹോദരനെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.

10 മണിക്കൂറിലേറെ വെള്ളിയാഴ്ച സഹോദരനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ചയും ഇയാളെ ചോദ്യം ചെയ്തു.

സിയയുടെ കാമുകന്‍ ചേതനെ പരിചയപ്പെട്ടിട്ടുണ്ടെന്ന് സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. പുണെ പൊലീസിന്‍റെ 6 സംഘമാണ് കേസ് അന്വേഷിക്കുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ