സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക യൂണിറ്റ്
മുംബൈ : സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി മുംബൈയിലെ സൈബര്‍ കുറ്റകൃത്യ അന്വേഷണ യൂണിറ്റ് ബാന്ദ്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അത്യാധുനിക സൈബര്‍ പൊലീസ് സ്റ്റേഷനാണിത്.
സൈബര്‍തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. ബാന്ദ്ര വെസ്റ്റിലെ എസ്വി റോഡിലെ ലക്കി ജങ്ഷനു സമീപമുള്ള പോലീസ് സൈബര്‍സെന്‍റർ വരുംദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യും.
10 ലക്ഷം രൂപയില്‍ കൂടുതലുള്ള സൈബര്‍ത്തട്ടിപ്പുകേസുകള്‍ മാത്രമായിരിക്കും ഈ സ്റ്റേഷന്‍ കൈകാര്യം ചെയ്യുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു