കേരള സമാജം ഉള്‍വെയുടെ നേതൃത്വത്തില്‍ കായികമത്സരങ്ങള്‍ നടത്തി

 
Mumbai

കേരള സമാജം ഉള്‍വെയുടെ നേതൃത്വത്തില്‍ കായികമത്സരങ്ങള്‍ നടത്തി

വൈസ് പ്രസിഡന്‍റ് മുഹമ്മദ് അലി ഉദ്ഘാടനം നിര്‍വഹിച്ചു

Mumbai Correspondent

നവിമുംബൈ: കേരള സമാജം ഉള്‍വെയുടെ ആഭിമുഖ്യത്തില്‍ കായികമത്സരങ്ങള്‍ നടത്തി.സമാജം വൈസ് പ്രസിഡന്‍റ് മുഹമ്മദ് അലി കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഷൈജ ബിജു ആശംസകള്‍ അര്‍പ്പിച്ചു.

കുഞ്ഞു കുട്ടികള്‍ മുതല്‍ 85 വയസ് വരെ പ്രായമുള്ളവര്‍ അവരവര്‍ക്കിണങ്ങിയ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് സമാജം ഭാരവാഹികളും മുതിര്‍ന്ന അംഗങ്ങളും രക്ഷിതാക്കളും ചേര്‍ന്ന് മെഡല്‍ നല്‍കി അനുമോദിച്ചു.

സമാജത്തിന്‍റെ യുവജന വിഭാഗത്തില്‍ നിന്നുള്ള വിപിന്‍, ശരണ്‍, ശ്രേയ, അദിതി, അശ്വിന്‍, അര്‍ചിത, ഗോകുല്‍, പ്രണവ്, അദ്വൈത്, തൃശാല തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്