വസായിൽ ശ്രീമുത്തപ്പൻ പുത്തരിവെളളാട്ടം ഓഗസ്റ്റ് 31 ന് 
Mumbai

വസായിൽ ശ്രീമുത്തപ്പൻ പുത്തരിവെളളാട്ടം ഓഗസ്റ്റ് 31 ന്

രാവിലെ ആറിന് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം

വസായ്: വസായിൽ ഓഗസ്റ്റ് 31 ന് ശ്രീമുത്തപ്പൻ പുത്തരി വെള്ളാട്ടം നടക്കും. വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന പുത്തരി വെള്ളാട്ടം വസായ് റോഡ് വെസ്റ്റിലെ ആനന്ദ് നഗറിലുള്ള വിശ്വകർമ്മ ഹാളിലാണ് നടക്കുന്നത്.

രാവിലെ ആറിന് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. 10 30 ന് ശ്രീ മുത്തപ്പൻ മലയിറക്കൽ കർമ്മം . ഉച്ചയ്ക്ക് ഒന്നിന് തായമ്പക തുടർന്ന് അന്നദാനം. രണ്ടിന് ശ്രീ മുത്തപ്പൻ പുറപ്പാട് തുറന്നു ദർശനം.

കോലധാരി സജേഷ് പെരുവണ്ണാന്‍റേയും സന്തോഷ് മടയന്‍റേയും കാർമ്മികത്വത്തിലാണ് പുത്തരിവെള്ളാട്ടം നടക്കുന്നത്. പുത്തരി വെള്ളാട്ട ദിനത്തിൽ ഭക്തർക്ക് വിവിധ വഴിപാടുകൾ നടത്തുവാനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സനാതന ധർമ്മസഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു. 

9323528197

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ