സുനില്‍ ഷെട്ടി
മുംബൈ: സാമൂഹികമാധ്യമങ്ങളും വെബ്സൈറ്റുകളും തന്‍റെ ഫോട്ടോകള്‍ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് നടന്‍ സുനില്‍ ഷെട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ഫോട്ടോകള്‍ ഉടന്‍ നീക്കാനും ഭാവിയില്‍ ഉപയോഗിക്കുന്നത് തടയാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പല വെബ് സൈറ്റുകളിലും വ്യാജ ചിത്രങ്ങളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.