Mumbai

ഷിൻഡെ എംവിഎയിൽ രണ്ടാമനായിരുന്നു, അന്ന് അദ്ദേഹം ധാർമികത ഓർത്തില്ലേ: സുപ്രിയ സുലെ

പുനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ 'രാജ്യദ്രോഹി' പരാമർശത്തിൽ പരിഹസിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ. ആരോപണങ്ങൾ ഉന്നയിക്കുന്നവർ മുമ്പ് എംവിഎ സർക്കാരിന്‍റെ ഭാഗമായിരുന്നുവെന്നും അന്ന് ധാർമികത സൗകര്യപൂർവം മറന്നുവെന്നും സുപ്രിയ പറഞ്ഞു. പുണെയിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കവെയാണ് സുലേ ഇക്കാര്യം വ്യക്തമാക്കിയത്.

ഉദ്ധവ് താക്കറെ വിഭാഗം ബാലാസാഹെബിന്‍റെ ആശയങ്ങളോട് എതിർപ്പുള്ള രാജ്യദ്രോഹികളാണെന്ന് ശിവസേന സ്ഥാപക ദിനാഘോഷത്തിനിടെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആരോപിച്ചതിന് പിന്നാലെയാണ് സുപ്രിയ സുലെയുടെ പ്രസ്താവന.

''മുഖ്യമന്ത്രിയോട് എനിക്ക് ഒരേ ഒരു ചോദ്യമേ ഉള്ളൂ, നിങ്ങൾ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ രണ്ടര വർഷം മന്ത്രിയായിരുന്നപ്പോൾ എന്തുകൊണ്ട് ഇത് മനസ്സിലാക്കിയില്ല. ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നവർ (ഏകനാഥ് ഷിൻഡെ) മുൻ സർക്കാരിൽ രണ്ടാമനായിരുന്നു. ഒന്നര വർഷം, ധാർമികതയൊന്നും ഓർത്തില്ല. അപ്പോൾ അവരും ആ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു, അപ്പോൾ കുഴപ്പം ഉള്ളതായി അവർക്ക് തോന്നിയില്ല. ഇപ്പോൾ പുറത്ത് പോയതിന് ശേഷം എന്തോ കുഴപ്പം സംഭവിച്ചതായി അവർക്ക് തോന്നുന്നു,വിരോധാഭാസം, അല്ലെങ്കിൽ അവസരവാദികൾ എന്നും ഇത്തരക്കാരെ വിളിക്കാം” സുപ്രിയ സുലെ പറഞ്ഞു.

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 31 വരെ നീട്ടി

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനായില്ല, പ്രതിപക്ഷം സമരത്തിനിറങ്ങും; വി. ഡി. സതീശൻ

ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ആക്രമണം: കല്യാൺ സ്റ്റേഷനിൽ യുവതിയുടെ പണവും ലാപ്ടോപ്പും കവർന്നു

ലൈസന്‍സില്ലാത്ത തോക്കുമായി 2 മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിൻവലിച്ചു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്