എംപി സുപ്രിയ സുലെ 
Mumbai

'ലഡ്‌കി ബഹിൻ' പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ട് മാത്രം: സുപ്രിയ സുലെ

കഴിഞ്ഞയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന' പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കും

Namitha Mohanan

പൂനെ: മഹാരാഷ്ട്ര സർക്കാരിന്‍റെ സ്ത്രീകൾക്കായുള്ള 'ലഡ്‌കി ബഹിൻ' പദ്ധതി നല്ലതാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അതിന്‍റെ ഉദ്ദേശശുദ്ധി എല്ലാവർക്കും മനസിലാകുന്നതാണെന്ന് എൻസിപി (എസ്പി) ലോക്‌സഭാ അംഗം സുപ്രിയ സുലെ.

കഴിഞ്ഞയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന' പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് 3 മാസം ശേഷിക്കുന്നതിനാൽ, സംസ്ഥാന സർക്കാരിൽ നിന്ന് 'ജുംല' (കണ്ണിൽ പൊടി ഇടുക)കളുടെ മഴയാണ് ഇനിയും പ്രതീക്ഷിക്കുന്നത് ബാരാമതി എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ഒക്ടോബറിലാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിൻ്റെയും പശ്ചാത്തലത്തിൽ ഈ പദ്ധതി നല്ലതാണ്. സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് പിന്തുണ നൽകാൻ ശ്രമിച്ചു, എന്നാൽ പദ്ധതിക്ക് നിരവധി നിബന്ധനകളും മറ്റും ഉണ്ട്," പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ സുലെ പറഞ്ഞു.

പരിപാടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ഇത് അവതരിപ്പിക്കുന്നത് 'ഇലക്ഷൻ മുന്നിൽ കണ്ടാണെന്നും ' അവർ പറഞ്ഞു. വായ്പയെടുത്തും സർക്കാർ ഫണ്ട് ചെലവഴിച്ചുമാണ് ഇവരൊക്കെ തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നതെന്നും എന്നാൽ അധികാരത്തിലുള്ളവർ ആരായാലും അത് വരാനിരിക്കുന്ന ചെലവിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും മുതിർന്ന എൻസിപി (എസ്പി) നേതാവ് പറഞ്ഞു.

വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം