.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ശ്രീ നാരായണ ഗുരു കോളെജ് മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ടാറ്റ ഇൻസ്റ്റിട്യൂട്ടിന്‍റെ പ്രോഗ്രാമിങ് , അനലിറ്റിക്‌സ് ആൻഡ് റീസെർച് (PAR) കോഴ്സ് സർട്ടിഫിക്കറ്റ് ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ വിതരണം ചെയ്തു.
ശ്രീ നാരായണ ഗുരു കോളെജും ടാറ്റ ഇന്സ്ടിട്യൂട്ടും സംയുകതമായി ഒപ്പുവച്ച ധാരണ പത്രത്തിന്‍റെ അടിസ്ഥാനത്തിൽ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്സ് പ്രോഗ്രാമിങ് , അനലിറ്റിക്‌സ് ആൻഡ് റീസെർച് (PAR) 2023 ജനുവരി മുതൽ ആരംഭിച്ച പ്രസ്തുത കോഴ്സ്സിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ എഴുതു പരീക്ഷയിൽ 30 വിദ്യാർത്ഥികൾ പാസായി. ഇതിൽ 23 വിദ്യാർത്ഥികൾ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചു. പ്രസ്തുത കോഴ്സിന്‍റെ ഉദ്ദേശം അവരുടെ ബിരുദത്തിനോടൊപ്പം തന്നെ ഈ കോഴ്സ് പൂർത്തീകരിക്കുക ആണെങ്കിൽ ജോലി സാധ്യത കൂടുതലായിരിക്കും എന്ന് പ്രൊ വൈസ് ചാൻസലർ, ഡോ ബിനോ പോൾ അഭിപ്രായപ്പെട്ടു.
പുതുക്കിയ വിദ്യാഭ്യാസ നയം തുടങ്ങി മൂന്നാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ടാറ്റ ഇന്സ്ടിട്യൂട്ടും ശ്രീ നാരായണ ഗുരു കോളെജും സംയുകതമായി നടത്തുന്ന ഈ കോഴ്സ് വളരെ മൂല്യമറ്റതാണെന്നും, നിർധനരായ വിദ്യാർത്ഥികൾക്ക് തീർച്ചയായും ഇത്തരത്തിലുള്ള കോഴ്സ് പഠിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷം ഉണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസിലർ ഡോ. ശാലിനി ഭരത് അഭിപ്രായപ്പെട്ടു. തുടർന്ന് ഡോ. ശാലിനി ഭരത്, ശ്രീ നാരായണ ഗുരു കോളെജ് പ്രിൻസിപ്പൽ ഡോ. രവീന്ദ്രൻ കെ.യും ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
ഈ കോഴ്സ് കൂടാതെ ജോലി സാധ്യത ഉള്ള മറ്റു കോഴ്സുകളും സംയുക്തമായി ഗവേഷണം നടത്താൻ ആലോചിക്കാമെന്നും വൈസ് ചാൻസിലർ അഭിപ്രായപ്പെട്ടു. ശ്രീ നാരായണ ഗുരു കോളെജ് ഇത്രെയും വിജയകരമായി ഈ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ചതിനു ഡോ. ശാലിനി ഭരത് നന്ദി അറിയിച്ചു. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾക്ക് ഉപയോഗ പ്രധമാവും വിധം പ്രോഗ്രാം നടത്താനും ഇതുമൂലം അത്രേയും വിദ്യാർത്ഥികൾക്ക് ജോലി സാഹചര്യങ്ങൾ ഒരുക്കാനും പദ്ധതി ഉണ്ടെന്നു കോർഡിനേറ്ററും സമിതി ജനറൽ സെക്രട്ടറിയും ആയ ഓ കെ പ്രസാദ് പറഞ്ഞു.
ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ചടങ്ങിൽ പ്രൊഫസർ സത്യജിത് മോജുൻഡാർ -ഡീൻ സ്കൂൾ ഓഫ് മാനേജ്‌മന്‍റ്, ഡോ. പി കെ ഷാജഹാൻ, ഡോ.കമൽകുമാർ മുരാരി, ശ്രി ബികാസ് സാഹു, സുമേഷ് പി എസ് , നിതിൻ കെ പി, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഹിന്ദുജ ശ്രീചന്ദ്, ഡോ. ജയശ്രീ വെങ്കിടാചലം, നവീന സുരേഷ്, റിഷിത ശുക്ല, രേഷ്മ, സമിതി ട്രീസറെർ ശ്രീ വി വി ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.