Mumbai

മുംബൈയിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ താപനില കുറയാൻ സാധ്യത; ഐ എം ഡി

ഈ ദിവസങ്ങളിലൊക്കെയും കൂടിയ താപനില 36 ഡിഗ്രി ആയിരുന്നു രേഖപ്പെടുത്തിയത്

മുംബൈ:മുംബൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പക്ഷേ മുംബൈക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് കാലാവസ്ഥ വിഭാഗം ഇന്നലെ പുറപ്പെടുവിച്ചത്.

ഈ ദിവസങ്ങളിലൊക്കെയും കൂടിയ താപനില 36 ഡിഗ്രി ആയിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി)യുടെ പ്രവചനം അനുസരിച്ച് അടുത്ത രണ്ടു ദിവസത്തിൽ താപനില 3-4 വരെ കുറയാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ ചൂട്‌ കുറഞ്ഞേക്കാം.കഴിഞ്ഞ രണ്ടാഴ്ച കാലമായി നഗരത്തിലെ ശരാശരി കൂടിയ താപനില സാധാരണ താപനിലയേക്കാൾ 5-6 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആയിരുന്നു.

"ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തേക്ക് നീങ്ങുമ്പോൾ, മിക്കവാറും മാർച്ച് ആദ്യവാരത്തോടെ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് നങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ ഇത്തവണ നങ്ങൾ അത് വളരെ നേരത്തെ തന്നെ അനുഭവിച്ചു എന്നതാണ്." ഐ എം ഡി പത്രക്കുറിപ്പിൽ അറിയിച്ചു

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം ചുരുക്കും, രജിസ്ട്രേഷൻ അവസാനിപ്പിച്ചു

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്