തിരക്കൊഴിവാക്കാൻ പ്രധാന സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം 
Mumbai

തിരക്കൊഴിവാക്കാൻ പ്രധാന സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം

പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നു

Namitha Mohanan

മുംബൈ: ഡിസംബർ 6 ന് നടക്കാനിരിക്കുന്ന മഹാപരിനിർവാൻ ദിവസ് സമയത്ത് കനത്ത തിരക്ക് കണക്കിലെടുത്ത്, തെരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നു.

ഡിസംബർ 2 മുതൽ 9 വരെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന്‍റെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. മുംബൈ ഡിവിഷനിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ദാദർ, താനെ, കല്യാൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിയന്ത്രിച്ചിരിക്കുമെന്ന് റെയിൽവെ ബുധനാഴ്ച അറിയിച്ചു.

കൂടാതെ,അകോല, നന്ദുര, മൂർത്തിജാപൂർ, ഷെഗാവ്, മൽകാപൂർ, ഭുസാവൽ, ജൽഗാവ്, പച്ചോര, ചാലിസ്‌ഗാവ്, മൻമാഡ്, ഭുസാവൽ ഡിവിഷനിലെ നാസിക്, നാഗ്പൂർ ഡിവിഷനിലെ വാർധ, പൂനെ ഡിവിഷനിലെ പുണെ സ്റ്റേഷൻ, സോലാപൂർ ഡിവിഷനിലെ സോലാപൂർ സ്റ്റേഷൻ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്