Mumbai

സിവിൽ സർവീസ് പരീക്ഷയിൽ മഹാരാഷ്ട്രയിലെ ഒന്നാം റാങ്ക് കാരിയായ ഡോ കാഷ്‌മീര സംഖേയെ ആദരിച്ച് താനെ നഗരം

താനെ:സിവിൽ സർവീസ് പരീക്ഷയിൽ മഹാരാഷ്ട്രയിലെ ഒന്നാം റാങ്ക് കാരിയും ഇന്ത്യയിൽ 25 -ാം റാങ്കും നേടിയ ഡോ. കാഷ്‌മീര സാംഖേയെ ആദരിച്ച് താനെയിലെ ജന പ്രതിനിധികളും താനെ നായർ വെൽഫെയർ അസോസിയേഷനും.

താനെയിലെ വാഗ്‌ലെ എസ്റ്റേറ്റ് ശ്രീനഗറിലാണ് ഡോ.കാഷ്മീര താമസിച്ചു വരുന്നത്. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങ് താനെയിലെ കോർപറേറ്റേറായ ഗുർമുഖ്സിംഗ് ബി സ്യാനും നായർ വെൽഫെയർ അസോസിയേഷനും സംയുക്തമായാണ് നടത്തിയത്.

എം എൽ സിയും ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ രവീന്ദ്ര ഫാട്ടക്,ശിവസേന ഷിൻഡെ വിഭാഗം നേതാവായ നരേശ് മാസ്‌ക്കെ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കൂടാതെ താനെ നഗരത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നായർ വെൽഫെയർ അസോസിയേഷന് വേണ്ടി ജയന്ത് നായർ,ശ്രീകാന്ത് നായർ,ഹരികുമാർ നായർ,സോമൻ പിള്ള,രാമകൃഷ്ണൻ നമ്പ്യാർ, സ്വരാജ് പിള്ള,വിഷ്ണു എന്നിവർ ചേർന്ന് ആദരിച്ചു.

താനെയിലെ ശ്രീനഗറിലുള്ള നായർ വെൽഫെയർ അസോസിയേഷൻ ഹാളിൽ 7 മണി മുതൽ 9.30 വരെ ആയിരുന്നു ചടങ്ങുകൾ നടന്നത്.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര