പതിനാലാം മലയാളോത്സവം സമാപിച്ചു

 
Mumbai

പതിനാലാം മലയാളോത്സവം സമാപിച്ചു

ഡോ. ഗ്രേസി വര്‍ഗീസ് അധ്യക്ഷത വഹിച്ചു

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയിലെ പതിനാലാം മലയാളോത്സവം വര്‍ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. ഡോ. ഗ്രേസി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്‍റ് ആര്‍.ഡി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രാരംഭവും വളര്‍ച്ചയും ഉദ്ഘാടനം പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താന്‍ മലയാളോത്സവങ്ങള്‍ മികച്ച വേദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിരിജാവല്ലഭന്‍ മുഖ്യാതിഥിയെ ആദരിച്ചു. റീന സന്തോഷ്, ബാബു കൃഷ്ണന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ വേദി പങ്കിട്ടു.

മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.ടീം ചാമ്പ്യന്‍ഷിപ്പ് ബോറിവലി മലയാളി സമാജം സ്വന്തമാക്കി. സഹാര്‍ മലയാളി സമാജം റണ്ണര്‍ അപ്പ് ആയി.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം