.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: 'ദി കേരള സ്റ്റോറി' ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർക്ക് ഭീഷണി. ചിത്രത്തിന്‍റെ സംവിധായകൻ സുദീപ്തോ സെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പൊലീസിനെ അറിയിച്ചത്.
ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറായ ഭഞ്ജയ സാഹുവിന് മെയ് ആറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിവരം സിനിമയുടെ സംവിധായകനായ സുദീപ്തോ സെന്നിനെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സാഹചര്യം കണക്കിലെടുത്ത് സാഹുവിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാഹുവിന്‍റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിസിപി കൃഷ്ണകാന്ത് ഉപാധ്യായ പറഞ്ഞു.
ബെൽബോട്ടം, കമാൻഡോ 3, ഷൂർവീർ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ മാനേജരായും സാഹു പ്രവർത്തിച്ചിട്ടുണ്ട്. മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ 'ദി കേരള സ്റ്റോറി' വിവാദത്തിലായിരുന്നു.