മന്ദിര സമിതി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

 
Mumbai

മന്ദിര സമിതി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

സമിതി ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് അധ്യക്ഷനായിരുന്നു

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതിയുടെ കല്യാണ്‍ ഈസ്റ്റ് വിത്തല്‍വാഡി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. കുടുംബ സംഗമത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് മഹാഗുരുപൂജ നടന്നു. തുടര്‍ന്ന് പ്രഭാതഭക്ഷണവും സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

സമിതി ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് അധ്യക്ഷനായിരുന്നു. കല്യാണ്‍ ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും പ്രോജക്റ്റ് ഹെഡുമായ രോഹിണി ലോകരെ മുഖ്യാതിഥിയായിരുന്നു.

സോണല്‍ സെക്രട്ടറി പി. കെ. ആനന്ദന്‍, മീര റോഡ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദീപ മഹേന്ദ്രന്‍ കൂടാതെ മാധ്യമ പ്രവര്‍ത്തകന്‍ പ്രേംലാല്‍, പ്രിയ ഷാജി ,യൂണിറ്റ് സെക്രട്ടറി സി. എസ്. സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദേശത്തെ വിവിധ സംഘടനാ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.

"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും

വില്ലനായത് തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണം വിഷബാധമൂലം!

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം