സമ്പർക്ക് ക്രാന്തി എക്സ്പ്രെസ്സിൽ മോഷണം 
Mumbai

സമ്പർക്ക് ക്രാന്തി എക്സ്പ്രെസ്സിൽ മോഷണം: മലയാളി കുടുംബത്തിന്‍റെ സ്വർണവും പണവും കവർന്നു

പുലർച്ചെ നാലു മണിക്ക് സൂറത്തിനും വസായ് റോഡിനുമിടയിലാണ് സംഭവം.

മുംബൈ: സമ്പർക്ക് ക്രാന്തി എക്സ്പ്രെസ് (12218)ട്രെയിനിൽ മലയാളി കുടുംബം മോഷണത്തിന് ഇരകളായതായി പരാതി. ഗുജറാത്തിലെ വഡോദര യിൽ നിന്നും ഷൊർണൂരിലേക്ക് യാത്ര തിരിച്ച മലയാളി കുടുംബമാണ് ശനിയാഴ്ച പുലർച്ചെ കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ നാലു മണിക്ക് സൂറത്തിനും വസായ് റോഡിനുമിടയിലാണ് സംഭവം. അമ്മ കോമളത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മകൾ അമൃതയുടെ (27)ബാഗ് എടുത്ത് മോഷ്ട്ടാവ് ഓടി മറയുക യായിരുന്നു വെന്ന് സഹയാത്രികനും അടുത്ത ബന്ധുവുമായ വിഷ്ണു പറഞ്ഞു.

6 പവൻ സ്വർണ്ണവും 6000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിവരം ഫെയ്മ യാത്ര സഹായ വേദിയെ അറിയിക്കുകയും തുടർന്ന് യാത്ര സഹായ വേദി റെയിൽവെക്ക് ഓൺലൈനിൽ പരാതി നൽകുകയും ചെയ്തു

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു