മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് യോഗം
മുംബൈ : മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിശേഷാല്‍ ഡയറക്ടര്‍ ബോര്‍ഡുയോഗം സിബിഡി ബേലാപ്പൂര്‍ സെക്ടര്‍ 15-ലുള്ള നിമന്ത്രണ്‍ ഹോട്ടലില്‍ ചേര്‍ന്നു.
മലയാളി വ്യവസായസംരഭകരെ നിക്ഷേപകരുമായും വിതരണക്കാരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുക, ഡിജിറ്റില്‍ മാര്‍ക്കറ്റിങ്, എക്‌സ്പോര്‍ട്ട് മാനേജിങ്, എന്നീ വിഷയങ്ങളില്‍ പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കുക, ബി ടു ബി മീറ്റിങുകള്‍ സംഘടിപ്പിക്കുക, യുവാക്കള്‍ക്കു സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നടത്തുന്നതിനുള്ള അവസരങ്ങള്‍ സംഘടിപ്പിക്കുക, തുടങ്ങിയകാര്യങ്ങളുടെ നടത്തിപ്പിനായി ബാലസുബ്രഹ്‌മണ്യന്‍, മോഹന്‍ കണ്ടത്തില്‍, വി.കെ. മുരളീധരന്‍, ജി. കോമളന്‍, ബാബു ജോര്‍ജ്, സണ്ണി ജോര്‍ജ്, ടി.എ. ഖാലീദ്, അഡ്വ. പ്രേമാ മേനോന്‍, ഉപേന്ദ്രമേനോന്‍ എന്നിവരെ ചുമതലപ്പെടുത്തി.
തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും അംഗങ്ങളെ ഒരുമിപ്പിക്കുന്നതിനുമായി ഡിസംബര്‍ 14ന് നവി മുംബൈയിലെ ഷിക്കാര ഹൈവേ വ്യൂ' ഹോട്ടലില്‍ ബിസിനസ് കൂടിക്കാഴ്ചയും കുടുംബ സംഗമവും സംഘടിപ്പിക്കും