ഗുരുദേവഗിരി രജതജൂബിലി ആഘോഷം

 
Mumbai

ഗുരുദേവഗിരി രജതജൂബിലി ആഘോഷം

സ്വാമി ഋതംബരാനന്ദ കൊടിയേറ്റ് നടത്തി

Mumbai Correspondent

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുരുദേവഗിരി തീര്‍ഥാടന മഹോത്സവ രജതജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ടു ഗുരുദേവഗിരിയില്‍ കൊടിയേറി. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ കൊടിയേറ്റ് കര്‍മത്തിന് കാര്‍മികത്വം വഹിച്ചു.

ശിവഗിരി മഠത്തില്‍നിന്ന് എത്തിയ മറ്റു സന്യാസിമാരായ സ്വാമി ഗുരുപ്രസാദ്, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സംവിധാനന്ദ , സ്വാമി ബോധിതീര്‍ഥ, സ്വാമി ശങ്കരാനന്ദ, ക്ഷേത്രം ശാന്തിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചത്.

സമിതി ഭാരവാഹികള്‍, സോണല്‍ സെക്രട്ടറിമാര്‍, യൂണിറ്റ് സെക്രട്ടറിമാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, പോഷകസംഘടനാ പ്രവര്‍ത്തകര്‍, ഗുരുഭക്തര്‍ എന്നിവരടക്കം നിരവധിപേര്‍ കൊടിയേറ്റ് കര്‍മത്തിന് സന്നിഹിതരായിരുന്നു. സ്വാമി ഗുരുപ്രസാദ് പ്രഭാഷണം നടത്തി.

സമിതിയുടെ ഒന്നുമുതല്‍ 30 വരെയുള്ള യൂണിറ്റുകളില്‍നിന്നുള്ളവര്‍ പങ്കെടുത്ത കലാപരിപാടികള്‍, ശ്രീനാരായണ മന്ദിരസമിതി കലാക്ഷേത്ര അവതരിപ്പിച്ച നിഴലുകള്‍ക്കു നിറഭേദമോ എന്ന നാടകം, കേരളം കലാമണ്ഡലം അവതരിപ്പിച്ച ഗുരുദേവമാഹാത്മ്യം കഥകളി എന്നിവയും ഉണ്ടായിരുന്നു.

വയനാട് മണ്ണിടിച്ചിൽ ദുരന്തം; കാണാതായ 4 പേരുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഏഴായി

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയ്നുകൾ വൈകിയോടുന്നു

സർക്കാർ ജോലി വേണം, വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി 23കാരി, അറസ്റ്റ്

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്