വയലാർ ശരത് ചന്ദ്ര വർമ്മക്ക് അവാർഡ് കൈമാറുന്നു 
Mumbai

രാഗലയ ആജീവനാന്ത പുരസ്‌കാരം വയലാർ ശരത് ചന്ദ്ര വർമയ്ക്ക് സമർപ്പിച്ചു

40 വർഷ കാലമായി മുംബൈ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന പ്രേംകുമാർ,ത്യാഗരാജൻ, ലത ദേശ്പാണ്ടേ, മധു നമ്പ്യാർ,സുരേന്ദ്രൻ ഉണ്ണി, സുനിൽ നായർ,എന്നിവരെയും രാഗലയ അവാർഡ് നൽകി ആദരിച്ചു

Namitha Mohanan

മുംബൈ: പതിനേട്ടാമത് രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മക്ക് കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സമർപ്പിച്ചു. ചടങ്ങിൽ ശരത് ചന്ദ്ര വർമ്മയും പിതാവ് പരേതനായ വയലാർ രാമവർമ്മയും രചിച്ച ശ്രുതിമധുരമായ ഗാനങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യ ഏവരുടെയും മനം കവർന്നു.രാഗലയ മ്യൂസിക് മത്സരങ്ങളിലൂടെ വളർന്നു വന്ന ഗായിക ഗായകന്മാ രായ പ്രീതി വാര്യർ,അരവിന്ദ് കുട്ടികൃഷ്ണൻ, സ്മൃതി നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

40 വർഷ കാലമായി മുംബൈ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന പ്രേംകുമാർ,ത്യാഗരാജൻ, ലത ദേശ്പാണ്ടേ, മധു നമ്പ്യാർ,സുരേന്ദ്രൻ ഉണ്ണി, സുനിൽ നായർ,എന്നിവരെയും രാഗലയ അവാർഡ് നൽകി ആദരിച്ചു.

കൂടാതെ മുംബൈയിലെ പ്രമുഖ വ്യക്തിത്വങ്ങളായ തോമസ് ഒലിക്കൽ,പ്രിയ വർഗീസ്,ജയന്ത് നായർ,ഹരികുമാർ നായർ,ശശികുമാർ നായർ എന്നിവരെ കേരള ഇൻ മുംബൈയുടെ KIM Excellence Awards 2024 നൽകി ആദരിച്ചു.

ഞായറാഴ്ച്ച ഏപ്രിൽ 21 ന് ഭവാനി നഗറിലെ മാറോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തപ്പെട്ടത്. വൈകുന്നേരം 6 മണി മുതലാണ് പരിപാടി അരങ്ങേറിയത്.

"ഏത് അവാർഡും സന്തോഷം തനിക്ക് പകരുന്നതാണെന്നും ഇനിയും ഗാനങ്ങൾ രചിക്കാൻ തനിക്ക് ഇതൊരു പ്രചോദനം ആകുമെന്നും" മറുപടി പ്രസംഗത്തിൽ അവാർഡ് ഏറ്റു വാങ്ങവെ വയലാർ ശരത് ചന്ദ്ര വർമ്മ അഭിപ്രായപെട്ടു. ശ്രീകുമാർ മാവേലിക്കരയായിരുന്നു പരിപാടിയുടെ അവതാരകൻ.

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ

കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കേരളമാതൃക ഒരിക്കൽ കൂടി ലോകം കണ്ടു: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി