വിഷുവിന് കണിയൊരുക്കും

 
Mumbai

വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ വിഷുവിന് കണിയൊരുക്കും

രാവിലെ 7.30 മുതല്‍ 9.30 വരെ വരെയായിരിക്കും വിഷുക്കണി ദര്‍ശനം

Mumbai Correspondent

താനെ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ വിഷുവിന് കണിയൊരുക്കുന്നു. വിഷു ദിവസം ബില്‍ഡിങ് നമ്പര്‍ 30 ബി യിലുള്ള അസോസിയേഷന്‍ ഓഫിസില്‍ രാവിലെ 7.30 മുതല്‍ 9.30 വരെ വരെയായിരിക്കും വിഷുക്കണി ദര്‍ശനം.

അസോസിയേഷന്‍ പ്രസിഡന്‍റ് എം.ആര്‍. സുധാകരനും സെക്രട്ടറി പി.കെ. രമേശനും ചേര്‍ന്ന് എല്ലാം അംഗങ്ങള്‍ക്കും വിഷുക്കൈനീട്ടം നല്‍കും.

മോഹന്‍ മേനോന്‍, ഇടശ്ശേരി രാമചന്ദ്രന്‍, ബി. പ്രസാദ്, രവികുമാര്‍, കെ.എം. സുരേഷ്, ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ഭരതന്‍ മേനോന്‍, പ്രഭാകരന്‍ നായര്‍, പ്രകാശ് നായര്‍, നാരായണന്‍കുട്ടി നമ്പ്യാര്‍, ശശികുമാര്‍ മേനോന്‍, ജിനചന്ദ്രന്‍, അജിത്കുമാര്‍ വക്കാട്ട്, അമ്പാട്ട് നാരായണന്‍, സുരേഷ് വി., കുഞ്ഞുമോന്‍ ഭാസ്‌കരന്‍, ദാമോദരന്‍ എന്നിവര്‍ വിഷു ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഫോണ്‍ 9769022331, 98195 46150, 9223368243, 9619540784.

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം