വി.എസ് അനുസ്മരണം
മുംബൈ: കല്യാണില്‍ വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ജനശക്തി ആര്‍ട്ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്‍റ് ജി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
സിപിഎം ദക്ഷിണ താനെ താലൂക്ക് സെക്രട്ടറി സഖാവ് പി.കെ. ലാലി, സിപിഎം മുംബൈ ജില്ലാകമ്മറ്റി അംഗം സഖാവ് കെ.കെ. പ്രകാശന്‍, ലോക കേരളസഭ അംഗം ടി.വി. രതീഷ്, ശ്രീധരന്‍ നമ്പ്യാര്‍, ശ്രീധരന്‍ ഷഹാഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.