വയനാട് ഉരുൾപൊട്ടൽ 
Mumbai

വയനാട് ഉരുൾപൊട്ടൽ: കേരള ഹൗസിൽ ബുധനാഴ്‌ച വിവിധ സംഘടനകളുടെ അനുശോചന യോഗം

ചൂരൽമല മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നെഞ്ചിടിപ്പോടെയാണ് ഈ വാർത്തകൾ ശ്രവിക്കുന്നത്

Renjith Krishna

നവിമുംബൈ: വയനാട്ടിൽ നടന്ന അതിദാരുണമായ പ്രകൃതിക്ഷോഭത്തിന്റെ നടക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നെഞ്ചിടിപ്പോടെയാണ് ഈ വാർത്തകൾ ശ്രവിക്കുന്നത്.

ഈ സംഭവത്തിൽ ദു:ഖവും വേദനയും അനുശോചനവും രേഖപ്പെടുത്താൻ മുംബൈ മലയാളികൾ ബുധനാഴ്‌ച (31- 07 – 2024) വൈകുന്നേരം 7 മണിക്ക് ഒരു യോഗം വാശി കേരള ഹൗസിൽ ചേരുന്നു.

യോഗത്തിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. മാത്യുതോമസ്, ജന:സെക്രട്ടറി, കെ.കെ.എസ്സ്. പി.പി.അശോകൻ, ജനറൽ സെക്രട്ടറി, ഫെയ്മ മഹാരാഷ്ട്ര. ജ്യോതീന്ദ്രൻ മുണ്ടക്കൽ, ചെയർമാൻ, എയ്മ മഹാരാഷ്ട്ര. എം.കെ നവാസ്, പ്രസിഡന്റ്, കെയർ ഫോർ മുംബൈ.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു