ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായകമായ 5 കിലോമീറ്റര്‍ തുരങ്കം

 
Mumbai

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായകമായ 5 കിലോമീറ്റര്‍ തുരങ്കം പൂര്‍ത്തിയായി

പദ്ധതിയിലെ നിര്‍ണായകതുരങ്കമാണ് പൂര്‍ത്തിയത്.

Mumbai Correspondent

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ നിര്‍ണായകമായ ശില്‍ഫാട്ടയ്ക്കും ഘണ്‍സോളിക്കും ഇടയിലുള്ള 5 കിലോമീറ്റര്‍ തുരങ്കനിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തുരങ്കം തുറന്നത്.

സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റര്‍ നീളമുള്ള ആദ്യഘട്ടം 2027 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച വൈഷ്ണവ്, ഈ തുരങ്കം മൊത്തം 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍റെ ഭാഗമാണെന്നും അതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണെന്നും പറഞ്ഞു.

ഡ്രില്‍ ആന്‍ഡ് ബ്ലാസ്റ്റ് രീതി ഉപയോഗിച്ചാണ് ഖനനം നടത്തിയതെന്നും ഇനിമുതല്‍ ടണല്‍ ബോറിങ് മെഷീന്‍ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബികെസിയില്‍ നേരത്തെ 2.8 കിലോമീറ്റര്‍ തുരങ്കം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു